കേരളം

kerala

ETV Bharat / bharat

ഹിമാചൽപ്രദേശിൽ ക്ഷേത്രങ്ങൾ ജൂലൈ ഒന്ന് മുതൽ തുറക്കും - Himachal

50 ശതമാനം ശേഷിയോടെ വോൾവോ ബസ് ഉൾപ്പെടെ അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കാനും സർക്കാർ തീരുമാനമായി.

ക്ഷേത്രങ്ങൾ വീണ്ടും തുറക്കും  അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിച്ചു  ഹിമാചൽ പ്രദേശ് ലോക്ക് ഡൗൺ  Temples to reopen in Himachal  Himachal  inter-state buses to resume from July 1
ഹിമാചൽ പ്രദേശിൽ ക്ഷേത്രങ്ങൾ ജൂലൈ ഒന്ന് മുതൽ തുറക്കാൻ തീരുമാനിച്ചു

By

Published : Jun 23, 2021, 7:22 AM IST

ഷിംല: ജൂലൈ ഒന്ന് മുതൽ ക്ഷേത്രങ്ങൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതായി ഹിമാചൽപ്രദേശ് സർക്കാർ. 50 ശതമാനം ശേഷിയോടെ വോൾവോ ബസ് ഉൾപ്പെടെ അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കാനും സർക്കാർ തീരുമാനമായി. കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി ജയ് റാം താക്കൂർ അധ്യക്ഷനായ സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കും

എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം ആരാധനാലയത്തിൽ പ്രവേശനമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞു. കീർത്തനം, ഭജന തുടങ്ങിയവ പാടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. ജൂലൈ ഒന്ന് മുതൽ ഇ-പാസ് സേവനം നിർത്തലാക്കാനും തീരുമാനമായി. 100 ​​ശതമാനം ശേഷിയോടെ സർക്കാർ ഓഫീസുകൾ തുറക്കാനും യോഗത്തിൽ തീരുമാനമായി.

ക്ഷേത്ര പ്രവേശനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

എല്ലാ കടകളും രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെ തുറന്ന് പ്രവർത്തിക്കാം. റെസ്റ്റോറന്‍റുകൾ രാത്രി 10 വരെ തുറക്കാനും അനുവാദമുണ്ട്. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികളിൽ 50 ശതമാനം ആളുകൾക്കും മറ്റ് സമ്മേളനങ്ങളിൽ 100 പേർക്ക് പങ്കെടുക്കാനും അനുമതിയുണ്ട്.

ALSO READ:കർണാടകയിൽ സ്കൂളുകൾ തുറക്കാൻ വിദഗ്ദ സമിതിയുടെ നിർദേശം

10,11 ക്ലാസുകളിലെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ മൂന്നിനകം പ്രഖ്യാപിക്കുമെന്നും സർക്കാർ അറിയിച്ചു. വേനൽക്കാലം അവസാനിക്കുന്ന സ്ഥലങ്ങളിൽ ജൂൺ 26 മുതൽ ജൂലൈ 25 വരെ സ്‌കൂളുകൾക്ക് ഒരുമാസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ 23 മുതൽ ഓഗസ്റ്റ് 14 വരെ കുളു ജില്ലയ്ക്ക് 23 ദിവസത്തെ അവധിക്കാലം ഉണ്ടായിരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

ABOUT THE AUTHOR

...view details