മംഗലാപുരം (കർണാടക): മംഗലാപുരത്ത് ദർഗയുടെ നവീകരണത്തിനിടെ ക്ഷേത്രസമാനമെന്ന് അവകാശപ്പെടുന്ന നിർമിതി കണ്ടെത്തി. ഗഞ്ചിമാതയ്ക്ക് സമീപമുള്ള മലാലിയിലെ അസ്സയ്യിദ് അബ്‌ദുല്ലാഹിൽ മദനി ദർഗയിലാണ് സംഭവം. നവീകരണ ആവശ്യങ്ങൾക്കായി ദർഗ പൊളിച്ചപ്പോൾ ക്ഷേത്രത്തിന്‍റെ ഘടനയെന്ന് അവകാശപ്പെടുന്ന കലശം, തൂണുകൾ എന്നിവ കണ്ടെത്തുകയായിരുന്നു.
ദർഗയുടെ നവീകരണത്തിനിടെ ക്ഷേത്രസമാനമെന്ന് പറയപ്പെടുന്ന നിർമിതി പതിറ്റാണ്ടുകളായി ഇവിടെയുള്ള ദർഗയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി പൊളിച്ചത്. സംഭവത്തെ തുടർന്ന് നവീകരണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ തഹസിൽദാർ നിർദേശം നൽകി. സുരക്ഷ ക്രമീകരണങ്ങൾക്കായി സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു.
ദർഗയുടെ നവീകരണത്തിനിടെ ക്ഷേത്രസമാനമെന്ന് പറയപ്പെടുന്ന നിർമിതി ദർഗ ഭരണസമിതിയുമായും ഹിന്ദുമത വിശ്വാസികളുമായും സംസാരിച്ച തഹസിൽദാർ രേഖകൾ പരിശോധിച്ച ശേഷം സംഭവത്തിൽ തീരുമാനമെടുക്കുമെന്ന് ഇരു കൂട്ടർക്കും ഉറപ്പ് നൽകി. വളരെ സൗഹാർദ അന്തരീക്ഷത്തിൽ കഴിയുന്ന പ്രദേശത്തെ ഹിന്ദു-മുസ്‌ലിം സമൂഹം സംഭവത്തിന്‍റെ ആധികാരികത പരിശോധിച്ച് നടപടിയെടുക്കണമെന്ന് ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദർഗയുടെ നവീകരണത്തിനിടെ ക്ഷേത്രസമാനമെന്ന് പറയപ്പെടുന്ന നിർമിതി പഴയ ഭൂരേഖകളും ഉടമസ്ഥാവകാശവും ജില്ല ഭരണകൂടം പരിശോധിക്കും. വഖഫ്, മുസറായി വകുപ്പിൽ നിന്നുള്ള റിപ്പോർട്ട് പരിശോധിച്ച ശേഷം അവകാശവാദങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും. അതുവരെ ജനങ്ങൾ സമാധാനം പാലിക്കണമെന്ന് ദക്ഷിണ കന്നഡ ജില്ല കലക്‌ടർ ഡോ.കെ.വി രാജേന്ദ്രൻ പറഞ്ഞു.
ദർഗയുടെ നവീകരണത്തിനിടെ ക്ഷേത്രസമാനമെന്ന് പറയപ്പെടുന്ന നിർമിതി