ശ്രീനഗർ :ജമ്മു കശ്‌മീരിലെ ബർഗേഖ ഭഗവതി മാതാക്ഷേത്രം നശിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മുതിർന്ന ഉദ്യോഗസ്ഥരും ജില്ല ഭരണകൂട പ്രതിനിധികളും ക്ഷേത്രം സന്ദർശിച്ചു.
സംഭവത്തിൽ പങ്കാളികൾ ആയവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും മതസൗഹാര്‍ദം തകർക്കുന്ന നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അനന്ത്‌നാഗ് ഡെപ്യൂട്ടി കമ്മിഷണർ പിയൂഷ് സിംഗ്ല പറഞ്ഞു.