ന്യൂഡൽഹി: അടുത്ത ആഴ്‌ചയോടെ രാജ്യ തലസ്ഥാനത്തെ ചൂട് അഞ്ച് മുതൽ ആറ് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. നഗരത്തിൽ കഴിഞ്ഞ ദിവസം 32 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. അതേസമയം ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസായിരുന്നു. തിങ്കളാഴ്‌ചയോടെ താപനില 38 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
അടുത്ത ആഴ്‌ചയോടെ ഡൽഹിയിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പ് - ഡൽഹി കാലാവസ്ഥ പ്രവചനം
തിങ്കളാഴ്‌ചയോടെ താപനില 38 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം
അടുത്ത ആഴ്‌ചയോടെ ഡൽഹിയിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പ്
വായു ഗുണനിലവാരം കാറ്റിന്‍റെ വേഗത കാരണം ദേശീയ തലസ്ഥാനത്ത് മോഡറേറ്റ് വിഭാഗത്തിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസത്തെ ശരാശരി വായു ഗുണനിലവാര സൂചികയിൽ (എക്യുഐ) 150 ആണ് രേഖപ്പെടുത്തിയത്. 201 നും 300 നും ഇടയിലുള്ള ഒരു എക്യുഐയെ മോശം ഗുണനിലവാരമായും 301-400 വരെ വളരെ മോശമായും 401-500 വരെ ഗുരുതര സാഹചര്യമായുമാണ് കണക്കാക്കുന്നത്. 500 ന് മുകളിലുള്ള എക്യുഐ അതീവ ഗുരുതര സാഹചര്യ വിഭാഗത്തിലും പെടുന്നു.