മുംബൈ:മഹാരാഷ്‌ട്രയിലെ ചില ഭാഗങ്ങളില്‍ താപനിലയിലുണ്ടായ കുറവ് കൊവിഡ് കേസുകള്‍ കൂടുന്നതിന് കാരണമായിട്ടുണ്ടാവാമെന്ന് ആരോഗ്യ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം മൂലം കിഴക്കന്‍ വിദര്‍ഭയിലെ താപനില കുറഞ്ഞു തുടങ്ങിയിരുന്നു. ഇത് വൈറസിന്‍റെ വ്യാപനത്തിന് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതും കേസുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
താപനിലയിലെ കുറവ് കൊവിഡ് വര്‍ധനവിന് കാരണമായിട്ടുണ്ടാവാമെന്ന് വിലയിരുത്തല്‍
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം മൂലം കിഴക്കന്‍ വിദര്‍ഭയിലെ താപനില കുറഞ്ഞു തുടങ്ങിയിരുന്നു. ഇത് വൈറസിന്‍റെ വ്യാപനത്തിന് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ പറയുന്നു.
ഒരേ കാലയളവില്‍ താപനില കുറയുകയാണെങ്കില്‍ കൊവിഡ് കേസുകളില്‍ വര്‍ധനക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് കേന്ദ്രത്തിന് സൂചന നല്‍കിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദര്‍ഭ മേഖലയിലെ അകോല, അമ്രാവതി, യവത്‌മാല്‍, വാര്‍ദ, നാഗ്‌പൂര്‍ എന്നീ ജില്ലകളില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായി. അതേ സമയം മുംബൈയിലും, പൂനയിലും കേസുകള്‍ കൂടിയത് കുടിയേറ്റം, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം എന്നിവ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസില്‍ ജനിതക മാറ്റം ഉണ്ടോയെന്ന് സ്ഥിരീകരിക്കാനായി അകോല, യവത്‌മാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 75 സാമ്പിളുകളും, അമ്രാവതിയില്‍ നിന്നും 100 സാമ്പിളുകളും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.