ഹൈദരാബാദ് :മാതൃദിനാശംസകൾ പങ്കുവച്ച് ആന്ധ്രാപ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാർ. 'ഒന്നും അമ്മയുടെ സ്നേഹത്തിന് തുല്യമല്ല. അമ്മ നൽകുന്ന പ്രോത്സാഹനവും ധൈര്യവും പ്രചോദനവും വിലമതിക്കാനാവാത്തതാണ്. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ അമ്മമാർക്ക് അഭിവാദ്യങ്ങൾ" ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി തെലുങ്കിൽ ട്വീറ്റ് ചെയ്തു.
മാതൃദിന ആശംസകൾ നേർന്ന് തെലങ്കാന,ആന്ധ്ര മുഖ്യമന്ത്രിമാർ - ജഗൻമോഹൻ റെഡ്ഡി
'അമ്മ നൽകുന്ന പ്രോത്സാഹനവും ധൈര്യവും പ്രചോദനവും വിലമതിക്കാനാവാത്തതാണ്. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ അമ്മമാർക്ക് അഭിവാദ്യങ്ങൾ' - ജഗൻമോഹൻ റെഡ്ഡി തെലുങ്കിൽ ട്വീറ്റ് ചെയ്തു.

മാതൃദിന ആശംസകൾ നേർന്ന് തെലങ്കാനയുടെയും ആന്ധ്രയുടെയും മുഖ്യമന്ത്രിമാർ
Also read: ആ സ്നേഹത്തിനും ത്യാഗത്തിനും നന്ദി, മാതൃദിനാശംസകൾ
അതേസമയം അമ്മയുടെ സ്നേഹം ഗംഭീരവും നിർമ്മലവുമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ട്വീറ്റ് ചെയ്തു. ഓരോ വ്യക്തിയുടെയും വളർച്ചയിൽ അമ്മമാർക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമ്മമാര്‍ക്കായി ആവിഷ്‌കരിച്ച നിരവധി ക്ഷേമപദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്നും തെലങ്കാന മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.