കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ യുവതി ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു: കൃത്യം വിവാഹത്തിന്‍റെ 36-ാം നാള്‍ - യുവതി ഭർത്താവിനെ കൊലപ്പെടുത്തി

ഗുഡികണ്ടുല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്ന യുവതി കാമുകനുമായി പദ്ധതിയിട്ടാണ് കൊലപാതകം നടത്തിയത്

woman kills husband with lover's help  telangana murder case  woman kills husband  crime news telangana  ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി  യുവതി ഭർത്താവിനെ കൊലപ്പെടുത്തി  കാമുകന് വേണ്ടി ഭർത്താവിനെ കൊലപ്പെടുത്തി
തെലങ്കാനയിൽ യുവതി ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

By

Published : May 9, 2022, 6:51 PM IST

സിദ്ദിപേട്ട്: വിവാഹത്തിന്‍റെ 36-ാം നാള്‍ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതിയും കാമുകനും. തെലങ്കാനയിലെ ഗുഡികണ്ടുല ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തിൽ ഗുഡികണ്ടുല സ്വദേശി ശ്യാമള (19), കാമുകൻ ശിവകുമാർ ( 20), സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, സായ് കൃഷ്‌ണ, ഭാർഗവൻ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

2022 മാർച്ച് 23നാണ് ശ്യാമളയും കോണപുരം സ്വദേശി ചന്ദ്രശേഖറും വിവാഹിതരായത്. ശിവകുമാർ എന്ന യുവാവുമായി പ്രണയത്തിലായിരുന്ന ശ്യാമള വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹിതയായത്. തുടർന്ന് ഭർത്താവിനെ കൊല്ലാൻ കാമുകനുമായി ചേർന്ന് പദ്ധതിയിട്ടു.

ഭർത്താവിന് ഭക്ഷണിൽ വിഷം കലർത്തി നൽകിയായിരുന്നു ആദ്യ ശ്രമം. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദ്രശേഖർ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം യുവതി ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഭർത്താവിനെ കൂട്ടി പോയിരുന്നു. ഇവടെ വച്ചാണ് കൊലപാതകം നടത്തിയത്. സ്ഥലത്ത് എത്തിയ കാമുകനും സുഹൃത്തുകളും ചേർന്ന് യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ചന്ദ്രശേഖറിന്‍റെ ബന്ധുകള്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസറ്റഡിയിൽ വിട്ടു.

ABOUT THE AUTHOR

...view details