ഹൈദരാബാദ്:കൊച്ചുമകളുടെ ജന്മദിനത്തോടനുബന്ധിച്ച് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡാൻസ് പാർട്ടി സംഘടിപ്പിച്ച പ്രാദേശിക ബിജെപി നേതാവിനെതിരെ കേസെടുത്ത് തെലങ്കാന പൊലീസ്. ജൂൺ 11, 12 എന്നീ തീയതികളിലാണ് ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളെ സംഘടിപ്പിച്ച് നൃത്ത സന്ധ്യ നടത്തിയത്. തുടർന്ന് സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
കൊവിഡ് നിയമങ്ങൾ ലംഘിച്ച് ഡാൻസ് പാർട്ടി; പ്രാദേശിക ബിജെപി നേതാവിനെതിരെ കേസ് - ലോക്ക്ഡൗൺ
ജൂൺ 11, 12 എന്നീ തീയതികളിലാണ് ഡാൻസ് പാർട്ടി സംഘടിപ്പിച്ചത്.
![കൊവിഡ് നിയമങ്ങൾ ലംഘിച്ച് ഡാൻസ് പാർട്ടി; പ്രാദേശിക ബിജെപി നേതാവിനെതിരെ കേസ് Telangana: Local BJP leader booked for flouting COVID-19 lockdown rules on granddaughter's birthday lockdown covid protocol telengana lockdown bjp കൊവിഡ് നിയമങ്ങൾ ലംഘിച്ച് ഡാൻസ് പാർട്ടി; പ്രാദേശിക ബിജെപി നേതാവിനെതിരെ കേസ് കൊവിഡ് ബിജെപി ലോക്ക്ഡൗൺ തെലങ്കാന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12148808-821-12148808-1623810833265.jpg)
കൊവിഡ് നിയമങ്ങൾ ലംഘിച്ച് ഡാൻസ് പാർട്ടി; പ്രാദേശിക ബിജെപി നേതാവിനെതിരെ കേസ്
Also read: കുറ്റാരോപണം തെളിയിക്കാനായില്ല ; സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയ സമാധാന ലംഘന കേസ് റദ്ദാക്കി
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം സംസ്ഥാനത്ത് ചില ജില്ലകളിലെ കൊവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് ലോക്ക്ഡൗൺ ജൂൺ 19 വരെ നീട്ടിയിട്ടുണ്ട്.