ഹൈദരാബാദ്:തെലങ്കാനയിൽ 617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.82 ലക്ഷം കടന്നു. മൂന്ന് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,518 ആയി. ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 103, മേദ്‌ചൽ മൽക്കജ്‌ഗിരിയിൽ 52, രംഗറെഡ്ഡിയിൽ 51 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
തെലങ്കാനയിൽ 617 പേർക്ക് കൂടി കൊവിഡ് - തെലങ്കാന
സംസ്ഥാനത്ത് 2.82 ലക്ഷത്തിലധികം കൊവിഡ് ബാധിതർ
തെലങ്കാനയിൽ 617 പേർക്ക് കൂടി കൊവിഡ്
ആകെ 6,569 പേർ ചികിത്സയിൽ തുടരുന്നു. 45,227 സാമ്പിളുകൾ പുതിയതായി പരിശോധിച്ചു. 65.20 ലക്ഷത്തിലധികം സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. സംസ്ഥാനത്തെ മരണനിരക്ക് 0.53 ശതമാനവും രോഗമുക്തി നിരക്ക് 97.13 ശതമാനവുമാണ്.