കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ 661 പേർക്ക് കൂടി കൊവിഡ് - ഹൈദരാബാദ് കൊവിഡ്

തെലങ്കാനയിലെ കൊവിഡ് മുക്തി നിരക്ക് 93.46 ശതമാനമാണ്. ആകെ 2.57 ലക്ഷം കൊവിഡ് ബാധിതർ

1
1

By

Published : Nov 15, 2020, 12:00 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ 661 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.57 ലക്ഷമായി ഉയർന്നു. മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,404 ആയി. മരണനിരക്ക് 0.54 ശതമാനമാണ്. 15,425 പേർ ചികിത്സയിൽ തുടരുന്നു. ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ പരിധിയിൽ 167, രംഗാറെഡ്ഡിയിൽ 57, മേച്ചൽ മൽക്കജ്‌ഗിരിയിൽ 45 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ 21,264 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 48.74 ലക്ഷം പരിശോധനകൾ നടത്തിക്കഴിഞ്ഞു. തെലങ്കാനയിലെ കൊവിഡ് മുക്തി നിരക്ക് 93.46 ശതമാനമാണ്.

ABOUT THE AUTHOR

...view details