കേരളം

kerala

ETV Bharat / bharat

Telangana Woman Gangraped : ലഖ്‌നൗവില്‍ ജോലി വാഗ്‌ദാനം നല്‍കി കൂട്ടബലാത്സംഗം ; പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം മൂന്ന് പേര്‍ പിടിയില്‍ - ജോലി വാഗ്‌ദാനം നല്‍കി കൂട്ട ബലാത്സംഗം

ജോലി വാഗ്‌ദാനം ലഭിച്ച് ലഖ്‌നൗവില്‍ എത്തിയ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. സുഹൃത്ത് അടക്കം മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

Telangana Woman Gangraped  ലഖ്‌നൗവില്‍ ജോലി വാഗ്‌ദാനം നല്‍കി കൂട്ട ബലാത്സംഗം  കൂട്ട ബലാത്സംഗം  സുഹൃത്ത് അടക്കം മൂന്ന് പേര്‍ പിടിയില്‍  Telangana woman gangraped in Lucknow  Gangraped  ബലാത്സംഗം  3 held on Telangana woman gangraped  ജോലി വാഗ്‌ദാനം നല്‍കി കൂട്ട ബലാത്സംഗം  Rape
Telangana Woman Gangraped

By ETV Bharat Kerala Team

Published : Oct 19, 2023, 1:15 PM IST

ലഖ്‌നൗ :ജോലി വാഗ്‌ദാനം നല്‍കി പ്രലോഭിപ്പിച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി (Telangana Woman Gangraped). ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ ജോലി വാഗ്‌ദാനം നല്‍കി സുഹൃത്തും അയാളുടെ രണ്ട് കൂട്ടാളികളും ചേര്‍ന്ന് തെലങ്കാന സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു (Telangana woman gangraped in Lucknow).

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട് (3 held on Telangana woman gangraped). മൂന്ന് പ്രതികള്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്ത് അറസ്‌റ്റ് ചെയ്‌തതെന്ന് ജാനകിപുരം പൊലീസ് അറിയിച്ചു. ഹൈദരാബാദിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി ലഖ്‌നൗവില്‍ എത്തിയത്.

Also Read:ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; നാല് പേര്‍ അറസ്റ്റില്‍

സുഹൃത്ത് മനീഷ് ശർമ, തനിക്ക് ലഖ്‌നൗവിൽ ജോലി വാഗ്‌ദാനം ചെയ്‌തതായി പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മനീഷ് തന്നെ ലഖ്‌നൗവിലെ ജാനകിപുരം ഭാഗത്തേയ്‌ക്ക് വിളിച്ചുവരുത്തുകയായിരുന്നു. മനീഷിന്‍റെ വാക്കുകള്‍ വിശ്വസിച്ച പെണ്‍കുട്ടി ഹൈദരാബാദിൽ നിന്നും വിമാനത്തില്‍ ലഖ്‌നൗവിലെത്തി. വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ മനീഷ് എത്തിയിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

Also Read:ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിനിരയായി ; രണ്ട് യുവാക്കളും പെണ്‍സുഹൃത്തും അറസ്‌റ്റില്‍

തുടർന്ന് വിമാനത്താവളത്തിൽ നിന്നും ലഖ്‌നൗവിലെ ജാനകിപുരത്തുള്ള ഹോട്ടൽ സ്‌റ്റാർ ഫീൽഡിലേയ്‌ക്ക് യുവതിയെ മനീഷ് കൂട്ടിക്കൊണ്ടുപോയി. യുവതിയോട് അവിടെ താമസിക്കാൻ ആവശ്യപ്പെടുകയും ശേഷം അയാള്‍ അവിടെ നിന്ന് പോവുകയും ചെയ്‌തു.

Also Read:ഭര്‍ത്താവിനെയും ബന്ധുക്കളെയും ബന്ദികളാക്കി 3 മാസം ഗർഭിണിയായ 22കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു ; 6 പേര്‍ പിടിയില്‍

ബുധനാഴ്‌ച തന്‍റെ രണ്ട് സുഹൃത്തുക്കളായ തുക്കാറാം, അഭിഷേക് എന്നിവര്‍ക്കൊപ്പം മനീഷ് അവിടെ എത്തി. ശേഷം യുവതിയുമായി സംസാരിക്കാന്‍ തുടങ്ങുകയും ശേഷം മൂവരും മാറി മാറി യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. അവിടുന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ABOUT THE AUTHOR

...view details