കേരളം

kerala

തെലങ്കാനയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒന്നേ മുക്കാല്‍ ലക്ഷം കടന്നു

By

Published : Jun 30, 2021, 8:51 PM IST

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 1,89,403 പേര്‍.

Telangana vaccination  Telangana covid  Telangana covid cases  Telangana latest covid data  vaccination telangana news  തെലങ്കാന വാക്‌സിനേഷന്‍ വാര്‍ത്ത  തെലങ്കാന വാക്‌സിനേഷന്‍  വാക്‌സിനേഷന്‍ തെലങ്കാന വാര്‍ത്ത  തെലങ്കാന കൊവിഡ് വാര്‍ത്ത
തെലങ്കാനയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒന്നേ മുക്കാല്‍ ലക്ഷം കടന്നു

ഹൈദരാബാദ്: തെലുങ്കാനയില്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുന്നു. ആരോഗ്യ വകുപ്പ് പുറത്ത് വിട്ട ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 256 മുന്നണി പോരാളികളുള്‍പ്പെടെ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 1,89,403 പേരാണ്.

18 നും 44 വയസിനും ഇടയില്‍ പ്രായമുള്ള 1,43,141 പേരും 45 വയസിന് മുകളിലുള്ള 45,910 പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 30,434 പേര്‍ രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പും എടുത്തിട്ടുണ്ട്.

ഇതില്‍ 424 ആരോഗ്യ പ്രവര്‍ത്തകരും 492 മുന്നണി പോരാളികളും ഉള്‍പ്പെടും. 18 നും 44 നുമിടയില്‍ പ്രായമുള്ള 5,453 പേരും 45 വയസിന് മുകളിലുള്ള 24,065 പേരും രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചിട്ടുണ്ട്.

Read more: ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 45,951 പേർക്ക് കൊവിഡ്

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്‌ 45,951 പേർക്കാണ്‌. 60,729 പേർക്ക് രോഗം ഭേദമായി. തുടര്‍ച്ചയായ 47ാം ദിവസമാണ് രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാള്‍ കൂടുതലാകുന്നത്.

24 മണിക്കൂറിൽ 817 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്‌ 5,37,064 പേരാണ്‌. രാജ്യത്ത്‌ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 33,28,54,527 ആണ്.

ABOUT THE AUTHOR

...view details