ഹൈദരാബാദ്: തെലങ്കാന ഗതാഗത മന്ത്രി പുവാഡ അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തെലങ്കാന ഗതാഗത മന്ത്രിക്ക് കൊവിഡ് - പുവാഡ അജയ് കുമാർ
കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം
തെലങ്കാന ഗതാഗത മന്ത്രിക്ക് കൊവിഡ്
താനുമായി ബന്ധപ്പെട്ടവർ പരശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ആഭ്യന്തരമന്ത്രി മുഹമ്മദ് മെഹ്‌മൂദ് അലി, ധനമന്ത്രി ടി. ഹരീഷ് റാവു എന്നിവർക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരും രോഗമുക്തി നേടി. വിവിധ പാർട്ടികളിലെ ധാരാളം നിയമസഭാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്‌തു.