കേരളം

kerala

ETV Bharat / bharat

ബ്ലാക്ക് ഫംഗസ്; ചികിത്സക്കായി 1500 കിടക്കകൾ കൂടി അനുവദിച്ച് തെലങ്കാന സക്കാർ - ചികിത്സക്കായി 1500 കിടക്കകൾ കൂടി അനുവദിച്ച് തെലങ്കാന സക്കാർ

1,100 കിടക്കകൾ ഹൈദരാബാദിലും 400 കിടക്കകൾ മറ്റ് ജില്ലകൾക്കും നൽകും.

500 beds for black fungus cases ബ്ലാക്ക് ഫംഗസ് ബ്ലാക്ക് ഫംഗസ് തെലങ്കാന ചികിത്സക്കായി 1500 കിടക്കകൾ കൂടി അനുവദിച്ച് തെലങ്കാന സക്കാർ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു
ബ്ലാക്ക് ഫംഗസ്; ചികിത്സക്കായി 1500 കിടക്കകൾ കൂടി അനുവദിച്ച് തെലങ്കാന സക്കാർ

By

Published : May 25, 2021, 7:10 AM IST

ഹൈദരാബാദ്: സംസ്ഥാനത്ത് വർധിച്ചുവരുന്ന ബ്ലാക്ക് ഫംഗസ് അണുബാധയുടെ പശ്ചാത്തലത്തിൽ കിടക്കകളുടെ എണ്ണം വർധിപ്പിച്ച് തെലങ്കാന സർക്കാർ. 1,500 കിടക്കകൾ ചികിത്സയ്‌ക്ക് അനുവദിച്ചതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അറിയിച്ചു. ഇതിൽ 1,100 കിടക്കകൾ ഹൈദരാബാദിലും 400 കിടക്കകൾ മറ്റ് ജില്ലകൾക്കും നൽകും. തിങ്കളാഴ്ച പ്രഗതി ഭവനിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബ്ലാക്ക് ഫംഗസ് ചികിത്സയ്‌ക്ക് ആവശ്യമായ മരുന്നുകളുടെ എണ്ണം വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൊവിഡ് വ്യാപന തോത് കുറഞ്ഞ ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ പരിശോധിക്കണമെന്ന് അദ്ദേഹം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഡൽഹി സർക്കാരിന് കൊവിഡ് വ്യാപനം കുറയ്‌ക്കാൻ സാധിച്ചു. എന്നാൽ കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയ്‌ക്കാൻ തെലങ്കാന സർക്കാരിന് സാധിച്ചു. എന്നാൽ അതിന്‍റെ വ്യാപന കുറയ്‌ക്കാൻ ഇനിയും പ്രവർത്തിക്കേണ്ടതുണ്ട്. കൊവിഡ് വ്യാപനം കുറയ്‌ക്കാൻ മറ്റ് സംസ്ഥാനങ്ങൾ എന്തൊക്കെ നടപടികൾ സ്വീകരികരിച്ചെന്ന് കണ്ടെത്താനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിദേശം നൽകി.

Also Read:വാക്‌സിൻ ഡോസ് കുറഞ്ഞതിൽ പരാതിയുമായി മദ്രാസ് ഹൈക്കോടതി

ബ്ലാക്ക് ഫംഗസ് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നിന്‍റെ സ്റ്റോക്ക് വർധിപ്പിക്കുന്നതിനോടൊപ്പം കൂടുതൽ ഡോക്ടർമാരെ നിയമിക്കണം. സംസ്ഥാനത്ത് പനി സർവേ തുടരുക, മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യുക, പകർച്ചവ്യാധി വ്യാപിക്കുന്നത് തടയാൻ കൊവിഡ് പരിശോധനകൾ വേഗത്തിലാക്കാനും അദ്ദേഹം നിർദേശിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ കൊവിഡ്, ബ്ലാക്ക് ഫംഗസ് ചികിത്സക്കായി സംസ്ഥാനത്ത് എത്തുന്നുണ്ട്. സംസ്ഥാനത്തെ ജനസംഖ്യ നാല് കോടിയാണ്. എന്നാൽ കൊവിഡ് ചികിത്സയുടെ കാര്യത്തിൽ ഇത് 10 കോടി ആയി കണക്കാക്കണം. ആളുകൾക്ക് ചികിത്സ നൽകാതിരിക്കാൻ കഴിയില്ലെന്നും കെ ചന്ദ്രശേഖർ റാവു പറഞ്ഞു.

ABOUT THE AUTHOR

...view details