ഹൈദരാബാദ്: തെലങ്കാനയിൽ 3000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.24 ലക്ഷം ആയി ഉയർന്നു. 6 പേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 1,752 ആയി.
തെലങ്കാനയിൽ 3000 പേർക്ക് കൂടി കൊവിഡ് - തെലങ്കാന
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.24 ലക്ഷം ആയി
![തെലങ്കാനയിൽ 3000 പേർക്ക് കൂടി കൊവിഡ് Telangana reports about 3 6 deaths 3,000 new COVID-19 cases, തെലങ്കാനയിൽ 3000 പേർക്ക് കൂടി കൊവിഡ് തെലങ്കാന കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11350268-1022-11350268-1618034762847.jpg)
ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗ നിരക്ക്. 487 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മെഡ്‌ചാൽ മൽകജ്ഗിരി, നിസാമാബാദ് എന്നിവിടങ്ങളിലും രോഗനിരക്ക് കൂടുതലാണ്. 584 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് മൊത്തം രോഗമുക്തരായവരുടെ എണ്ണം 3,04,548 ആയി. വെള്ളിയാഴ്ച മാത്രമായി 1.11ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. തെലങ്കാനയിൽ രോഗമുക്തിനിരക്ക് 93.96 ശതമാനമാണ്. ഇതുവരെ 16.08 ലക്ഷം പേർ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിക്കുകയും 2.90 ലക്ഷം പേർ രണ്ടാമത്തെ ഡോസ് സ്വീകരിച്ചെന്നുമാണ് കണക്ക്.
കൂടുതൽ വായിക്കാന്‍:പ്രതിദിന കൊവിഡ് രോഗബാധ 1.45 ലക്ഷം കടന്നു