ഹൈദരാബാദ് :തെലങ്കാനയില്‍ 1,197 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകള്‍ 6,14,399 ആയി. ഒമ്പത് മരണമാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്.
ആകെ മരണസംഖ്യ 3,576 ആണ്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജി.എച്ച്.എം.സി) 137 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നൽഗോണ്ട (84), സൂര്യപേട്ട് (72) എന്നിങ്ങനെയാണ് തിങ്കളാഴ്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.