ഹൈദരാബാദ്: ലോക്ക്‌ഡൗണ്‍ നിയമ ലംഘകരെ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് അയച്ച് തെലങ്കാന പൊലീസ്. സംസ്ഥാനത്തെ പെഡ്ഡപ്പള്ളി ജില്ലയിലെ പൊലീസാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്. വ്യാഴാഴ്ച ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ച് പിടിക്കപ്പെട്ട 150 പേരെയാണ് ഇത്തരത്തില്‍ പ്രവേശിപ്പിച്ചതെന്ന് രാമഗുണ്ടം പൊലീസ് അറിയിച്ചു.
തെലങ്കാനയില്‍ ലോക്ക്‌ഡൗണ്‍ നിയമ ലംഘകര്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് - ലോക്ക്‌ഡൗണ്‍ നിയമ ലംഘകര്‍
ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരവധി പേര്‍ റോഡില്‍ ഇറങ്ങി നടക്കുന്നത് തുടര്‍ന്നതോടെയാണ് തെലങ്കാന പൊലീസ് ഇത്തരത്തിലൊരു നീക്കവുമായി രംഗത്തെത്തിയത്.
ALSO READ:ഷോപിയാനിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
പിടിക്കപ്പെടുന്നവരിൽ ചിലര്‍ പ്രതിരോധിച്ച് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. നിയമലംഘകർക്ക് പൊലീസ് കൗൺസിലിങ് നല്‍കുകയും പിന്നീട് വിട്ടയക്കുകയുമാണ് ചെയ്യുന്നത്. ലോക്ക്ഡൗൺ മാർഗനിർദേശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമമായാണ് ഈ നീക്കം ആരംഭിച്ചതെന്ന് രാമഗുണ്ടം പൊലീസ് പറഞ്ഞു. ലോക്ക്ഡൗണ്‍ സമയങ്ങളിൽ നിരവധി പേര്‍ റോഡുകളിൽ ഇറങ്ങിനടക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.