കേരളം

kerala

ETV Bharat / bharat

ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസ്; തെലങ്കാനയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ - തുഷാർ വെള്ളാപ്പള്ളി

കേസില്‍ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമിയെ തേടിയാണ് തെലങ്കാന പൊലീസ് കൊച്ചിയിലെത്തിയത്. തെലങ്കാനയിൽ ബിജെപിയുടെ ‘ഓപ്പറേഷൻ കമല’യ്ക്കു പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആരോപിച്ചിരുന്നു

Telangana police probe in TRS MLAs case at Kochi  Telangana police reached Kochi  TRS MLAs case  probe in TRS MLAs case  Telangana police  ടിആർഎസ് എംഎൽഎമാരെ കുറുമാറ്റാൻ ശ്രമിച്ച കേസ്  TRS MLAs  TRS MLAs case  ടിആർഎസ്  തെലങ്കാനയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം  രാമചന്ദ്ര ഭാരതി  ഓപ്പറേഷൻ കമല  ബിജെപി  തെലങ്കാന പൊലീസ് കൊച്ചിയിലെത്തി  തുഷാർ വെള്ളാപ്പള്ളി  തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു
ടിആർഎസ് എംഎൽഎമാരെ കുറുമാറ്റാൻ ശ്രമിച്ച കേസ്; തെലങ്കാനയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍

By

Published : Nov 14, 2022, 11:14 AM IST

Updated : Nov 14, 2022, 12:04 PM IST

എറണാകുളം:തുഷാർ വെള്ളാപ്പള്ളി ആരോപണ വിധേയനായ, ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസിൽ അന്വേഷണം കൊച്ചിയിലേക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തി. ഇതേ കേസിൽ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമിയെ തേടിയാണ് തെലങ്കാന പൊലീസ് എറണാകുളത്ത് എത്തിയത്.

സ്വാമി ഒളിവിലാണെങ്കിലും ഇയാളുമായി ബന്ധമുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. നൽഗൊണ്ട എസ് പി രമ രാജേശ്വരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ തെലങ്കാന പൊലീസ് പരിശോധന നടത്തിയിരുന്നു. കൊച്ചി പൊലീസുമായി സഹകരിച്ചാണ് തെലങ്കാന പൊലീസ് ടിആർഎസ് എംഎൽഎ മാരെ കൂറുമാറ്റാൻ ശ്രമിച്ച കേസിൽ ഇവിടെ അന്വേഷണം നടത്തുക.

Also Read: തുഷാർ വെള്ളാപ്പള്ളി എം.എല്‍.എമാരെ ബിജെപിയിൽ എത്തിക്കാൻ ശ്രമിച്ചുവെന്ന് കെ.എസി.ആര്‍: ഒളിക്യാമറ ദൃശ്യം പുറത്തു വിട്ടു

Last Updated : Nov 14, 2022, 12:04 PM IST

ABOUT THE AUTHOR

...view details