ഹൈദരാബാദ്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള കൊവിഡ് രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തെലങ്കാന സർക്കാർ. സംസ്ഥാനത്തെ ആശുപത്രികളില്‍ രോഗികള്‍ വര്‍ധിച്ചതിനാല്‍ കിടക്കകൾ ലഭ്യമല്ലാത്തതിനാലാണ് പൊലീസിന്‍റെ ഈ നീക്കം.
കൂടുതല്‍ വായനയ്ക്ക്:കൊവിഡ് രോഗികള്‍ മരിച്ച സംഭവം : തെലങ്കാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും
മുന്‍കൂട്ടി കിടക്ക ഉറപ്പുവരുത്തിയ രോഗികളെ മാത്രമേ അതിർത്തിയിൽ നിന്ന് സംസ്ഥാനത്തേക്ക് കടത്തിവിടുകയുള്ളുവെന്ന് തെലങ്കാന പൊലീസ് വ്യക്തമാക്കി. മെച്ചപ്പെട്ട ചികിത്സ പ്രതീക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം രോഗികളാണ് ഹൈദരാബാദിലേക്ക് വരുന്നത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് 500 മുതൽ 600 വരെ ആംബുലൻസുകളാണ് പ്രതിദിനം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പ്രവേശിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, അതിര്‍ത്തി പ്രദേശങ്ങളില്‍ വെച്ച് ആംബുലൻസുകൾ തടയുന്നത് സംബന്ധിച്ച് തെലങ്കാന സർക്കാരിൽ നിന്ന് രേഖാമൂലമുള്ള അറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ആന്ധ്രയിലെ പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഹൈദരാബാദിലെ ആശുപത്രികളിലെ 50 ശതമാനം കിടക്കകളും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് തെലങ്കാനയിലെ മുതിർന്ന സർക്കാര്‍ ഉദ്യോഗസ്ഥൻ പറഞ്ഞു.