ഹൈദരാബാദ്: സൈദാബാദില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തെലങ്കാന പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന പല്ലക്കോണ്ട രാജുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍94906 16366/ 94906 16627 എന്നീ നമ്പറുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടാം.
ബാലികയെ ബലാത്സംഗം ചെയ്ത കൊന്ന പ്രതിയെ കുറിച്ച് വിവരം നല്‍കിയാല്‍ 10 ലക്ഷം രൂപ ഇനാം - തെലങ്കാന പൊലീസ്
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന പല്ലക്കോണ്ട രാജുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
![ബാലികയെ ബലാത്സംഗം ചെയ്ത കൊന്ന പ്രതിയെ കുറിച്ച് വിവരം നല്‍കിയാല്‍ 10 ലക്ഷം രൂപ ഇനാം Saidabad rape reward for info on rape accused Telangana rape accused Malla Reddy sensational statement സൈദാബാദ് പീഡനക്കേസ് പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം തെലങ്കാന പൊലീസ് Telangana Police](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13067161-thumbnail-3x2-hd.jpg)
പ്രാദേശവാസിയായ ഒരാള്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം പ്രതിയെ പൊലീസ് പിടികൂടുമെന്ന് മന്ത്രി മല്ലറെഡ്ഡി ഉറപ്പ് നല്‍കി. ഇരയുടെ കുടുംബത്തോടൊപ്പമാണെന്നും പ്രതിയെ വെടിവച്ച് കൊന്നേക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ, നിയമത്തിൽ മാറ്റങ്ങൾ നിർദേശിക്കാനും, അത്തരക്കാർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായിരുന്നു താൻ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
also read: ബംഗാളിൽ 130 കുട്ടികള്‍ ആശുപത്രിയിൽ ; ജാപ്പനീസ് എൻസഫലൈറ്റിസെന്ന് സംശയം