ഹൈദരബാദ്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. ചീഫ് സെക്രട്ടറി സോമേഷ് കുമാർ ആണ് ഉത്തരവ് ഇറക്കിയത്.ഏപ്രിൽ 30 വരെ രാത്രി ഒൻപതിനും രാവിലെ അഞ്ചിനും ഇടയിലാണ് കർഫ്യൂ.
കൊവിഡ് വ്യാപനം : തെലങ്കാനയിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ - Telangana covid
ഏപ്രിൽ 30 വരെ രാത്രി ഒൻപതിനും രാവിലെ അഞ്ച് മണിക്കും ഇടയിലാണ് കർഫ്യൂ.
![കൊവിഡ് വ്യാപനം : തെലങ്കാനയിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ കൊവിഡ് വ്യാപനം തെലങ്കാനയിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ തെലങ്കാന തെലങ്കാന രാത്രികാല കർഫ്യൂ രാത്രികാല കർഫ്യൂ ചീഫ് സെക്രട്ടറി സോമേഷ് കുമാർ Telangana night curfew Telangana night curfew Telangana covid Chief Secretary Somesh Kumar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11472806-thumbnail-3x2-curfew.jpg)
നിലവിൽ സംസ്ഥാനത്ത് 42,853 കൊവിഡ് രോഗികളാണുള്ളത്. തിങ്കളാഴ്‌ച മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കർഫ്യൂ കാലയളവിൽ ഓഫീസുകൾ, സ്ഥാപനങ്ങൾ, കടകൾ, റസ്‌റ്റോറന്‍റുകൾ തുടങ്ങിയവ രാത്രി 8 ന് അടയ്‌ക്കും. എന്നാൽ അവശ്യ സേവനങ്ങളായ ആശുപത്രികൾ, ലാബുകൾ, ഫാർമസികൾ, മാധ്യമങ്ങൾ, ഇ-കൊമേഴ്‌സ് ഡെലിവറികൾ, പെട്രോൾ പമ്പുകൾ എന്നിവയെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഒൻപതുമണി മുതലുള്ള യാത്രയും നിരോധിച്ചു.
വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, മെഡിക്കൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒഴികെയുള്ളവരുടെ യാത്രയാണ് നിരോധിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാനത്തിനകത്തേക്കോ പുറത്തേക്കോ വസ്‌തുക്കൾ കൊണ്ടുവരുന്നതിനോ അയയ്‌ക്കുന്നതിനോ പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ ഓട്ടോ, ടാക്‌സി തുടങ്ങിയ പൊതുഗതാഗതം കർഫ്യൂ കാലയളവിൽ അനുവദിക്കും.