ഹൈദരാബാദ്:തെലങ്കാനയിൽ 3,821 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 23 പേർ കൂടി മരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,60,141 ആയി ഉയർന്നു. ഇതുവരെ വൈറസ് ബാധിച്ച് 3,169 പേരാണ് മരിച്ചത്. 4,298 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ രോഗം ഭേദമായത് 5,18,266 പേർക്കാണ്. സംസ്ഥാനത്തെ വീണ്ടെടുക്കൽ 92.52 ശതമാനമാണ്. കൊവിഡ് മരണ നിരക്ക് 0.56 ആണ്.
തെലങ്കാനയിൽ 3,821 പേർക്ക് കൂടി കൊവിഡ് - Telangana COVID death
സംസ്ഥാനത്ത് വൈറസ് ബാധിച്ച് 23 പേർ കൂടി മരിച്ചു.
തെലങ്കാനയിൽ 3,821 പേർക്ക് കൂടി കൊവിഡ്
Also Read:തെലങ്കാനയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ
അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച 1,96,427 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 3,741 പേർ വൈറസ് ബാധിച്ച് മരിച്ചു.