കേരളം

kerala

ETV Bharat / bharat

തെലങ്കാന കാറപകടത്തില്‍ 4 സ്‌ത്രീകള്‍ മരിച്ച സംഭവം; വാഹനമോടിച്ച 16 കാരനും പിതാവും പിടിയില്‍ - telangana karimnagar car accident four dead

16 കാരന്‍, കാര്‍ ഉടമയും പിതാവുമായ കാച്ചകായല രാജേന്ദ്ര പ്രസാദ്, മറ്റ് രണ്ട് കൗമാരക്കാര്‍ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്

തെലങ്കാന കാർ കുടിലിലേക്ക് ഇടിച്ചുകയറി നാല് മരണം  കരിംനഗർ കാർ അപകടം നാല് സ്‌ത്രീകൾക്ക് ദാരുണാന്ത്യം  telangana karimnagar car accident four dead  four women dead when a car crashes into a hut in karimnagar
തെലങ്കാനയിൽ കാർ കുടിലിലേക്ക് ഇടിച്ചുകയറി; നാല് സ്‌ത്രീകൾക്ക് ദാരുണാന്ത്യം

By

Published : Jan 30, 2022, 11:54 AM IST

Updated : Feb 1, 2022, 10:40 AM IST

കരിംനഗർ:തെലങ്കാനയില്‍ കൗമാരക്കാരന്‍ ഓടിച്ചകാര്‍ അപടത്തില്‍പ്പെട്ട് നാല് സ്‌ത്രീകൾ മരിച്ച സംഭവത്തില്‍ അറസ്റ്റ്. വാഹനം ഓടിച്ച 16 കാരന്‍, കാര്‍ ഉടമയും പിതാവുമായ കാച്ചകായല രാജേന്ദ്ര പ്രസാദ്, ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കൗമാരക്കാര്‍ എന്നിവരാണ് പിടിയിലായത്. കരിംനഗറിലെ കമാൻ ഏരിയയ്ക്ക് സമീപം ഞായറാഴ്ച പുലർച്ചെ ഏഴ് മണിക്കാണ് സംഭവം.

തെലങ്കാനയിൽ കാർ കുടിലിലേക്ക് ഇടിച്ചുകയറി; നാല് സ്‌ത്രീകൾക്ക് ദാരുണാന്ത്യം

ഞായറാഴ്‌ച, റോഡരികിലെ കുടിലില്‍ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു സ്‌ത്രീകള്‍. ഇതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവർ വാഹനം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. കാര്‍ ഉടമ, അപകട ശേഷം താനാണ് വാഹനമോടിച്ചതെന്ന അവകാശവാദവുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.

എന്നാല്‍, ഇത് വിശ്വാസത്തിലെടുക്കാതെ പൊലീസ് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയ്‌ക്ക് കാർ നൽകിയതിനാണ്, ഉടമ രാജേന്ദ്ര പ്രസാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

'നിയന്ത്രണം നഷ്‌ടപ്പെടാന്‍ കാരണം മഞ്ഞ്'

കൗമാരക്കാരാന്‍ കൂട്ടുകാരടൊപ്പം ദിവസവും കായിക പരിശീലനത്തിന് സ്റ്റേഡിയത്തിലേക്ക് പോവാറുണ്ടായിരുന്നു. ഞായറാഴ്ച സ്റ്റേഡിയത്തിലേക്കുള്ള യാത്രയിലാണ് അപകടം. മഞ്ഞ് കാരണമാണ് വാഹന നിയന്ത്രണം നഷ്‌ടപ്പെട്ടതെന്നാണ് കൗമാരക്കാരന്‍റെ വിശദീകരണം. ബ്രേക്കിന് പകരം കാൽ ക്ലച്ചിൽ ചവിട്ടുകയുണ്ടായി. തുടര്‍ന്ന് 100 ​​കിലോമീറ്റർ വേഗതയില്‍ വാഹനം നീങ്ങുകയായിരുന്നു.

കരിംനഗര്‍ പൊലീസ് കമ്മിഷണര്‍ വി സത്യനാരായണയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വിശദീകരിച്ചത്. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് ആറ് പേരെ കരിംനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് സ്ത്രീകൾ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. വിവിധ പ്രദേശങ്ങളിലായി ഒന്‍പത് തവണ അമിതവേഗതയിൽ കാർ കണ്ടെത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് കൂടുതലായി അന്വേഷിച്ചുവരികയാണെന്നും പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

ALSO READ: നാലാമതും ജനിച്ചത് പെൺകുഞ്ഞ്; നവജാതശിശുവിനെ 12,000 രൂപയ്ക്ക് വിറ്റ് ദമ്പതികൾ

Last Updated : Feb 1, 2022, 10:40 AM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details