ഹൈദരാബാദ്:തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 894 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,61,728 ആയി. പുതിയതായി 1,057 പേർ രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,47,790 ആയി. നാല് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1,423 ആയി. തെലങ്കാനയിർ 12,515 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. സംസ്ഥാനത്ത് നിലവിൽ 10,245 ആളുകളാണ് വീടുകളിലും ആശുപത്രികളിലുമായി ഐസോലേഷനിൽ കഴിയുന്നത്.
തെലങ്കാനയിൽ 894 പേർക്ക് കൂടി കൊവിഡ് - കൊവിഡ് കേസുകൾ
നാല് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1,423 ആയി

അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 കൊവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ കൊവിഡ് ബാധിതർ 90 ലക്ഷം കവിഞ്ഞു. ഇതിൽ 84,28,409 പേരും രോഗമുക്തി നേടി. 4,43,794 സജീവ രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 584 രോഗികൾ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണ സംഖ്യ 1,32,162 ആയി.
തുടർച്ചയായി പതിമൂന്നാമത്തെ ദിവസവും ഇന്ത്യയിൽ 50,000ത്തിൽ താഴെ രോഗികളെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതലത്തിൽ ഇതുവരെ 56.8 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1.35 ദശലക്ഷത്തിലധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ജോൺസ് ഹോപ്‌കിന്‍സ് സർവകലാശാലയുടെ പഠനം പറയുന്നു.