കേരളം

kerala

ETV Bharat / bharat

രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ നൽകാൻ തയ്യാറായി തെലങ്കാന സർക്കാർ - കൊവിഡ് വാക്‌സിൻ

ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാം

TELANGANA TELANGANA COVID VACCINATION COVID VACCINATION TELANGANA COVID തെലങ്കാന സർക്കാർ തെലങ്കാന കൊവിഡ് വാക്‌സിൻ കൊവിഡ് വാക്‌സിൻ തെലങ്കാന വാക്‌സിൻ
രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ നൽകാൻ തയ്യാറായി തെലങ്കാന സർക്കാർ

By

Published : May 8, 2021, 11:17 AM IST

ഹൈദരാബാദ്:രണ്ടാമത്തെ ഡോസ് കൊവിഡ് വാക്‌സിൻ നൽകാൻ തയ്യാറായി തെലങ്കാന സർക്കാർ. ആദ്യ ഡോസ് വാക്‌സിനേഷൻ നടത്തിയവർക്ക് മാത്രമാണ് രണ്ടാമത്തെ ഡോസ് വാക്‌സിൻ ലഭിക്കു എന്ന് തെലങ്കാന സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് വാക്‌സിൻ ലഭ്യമാകും. ശനിയാഴ്ച മുതൽ ഞായർ ഒഴികെ 12 വരെ വാക്സിൻ ഡ്രൈവ് തുടരും. കൊവാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് 28 ദിവസത്തിന് ശേഷവും കൊവിഷീൽഡ് സ്വീകരിച്ച് ആറ് ആഴ്ചകൾക്ക് കഴിഞ്ഞവർക്കും രണ്ടാം ഡോസ് ലഭ്യമാകും.

കൂടുതൽ വായനയ്‌ക്ക്:പ്രതിദിന കൊവിഡ് മരണ നിരക്ക് നാലായിരവും കടന്നു

ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച കേന്ദ്രങ്ങളിൽ നിന്ന് തന്നെ രണ്ടാം ഡോസും സ്വീകരിക്കാം. ഇതിനായി ഓൺ‌ലൈൻ രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാൻ നൽകിയ തിരിച്ചറിയൽ കാർഡ് രണ്ടാം ഡോസ് സ്വീകരിക്കാനും ആവശ്യമാണ്. ആദ്യം നൽകിയ ഫോൺ നമ്പർ, ഫോണിൽ വാക്‌സിൻ സ്വീകരിച്ചതിന് ശേഷം വന്ന സന്ദേശം എന്നിവയും കാണിക്കണം. അതേസമയം വാക്‌സിൻ വിതരണം വർധിപ്പിക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details