ഹൈദരാബാദ്: അന്തർ സംസ്ഥാന ബസ് സർവീസുകൾക്ക് അനുമതി നല്‍കി തെലങ്കാന സർക്കാർ. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. നാളെ മുതൽ ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളില്‍ സര്‍വീസ് നടത്താനാണ് ടി.എസ്.ആർ.ടി.സിയുടെ തീരുമാനം.
ആന്ധ്രയിലെയും കര്‍ണാകടയിലെയും ലോക്ക്ഡൗൺ ചട്ടപ്രകാരം സർവീസ് നടത്താനാണ് അധികൃതരുടെ ആലോചന. ആന്ധ്രയില്‍ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് സർവീസ്. കർണാടക കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം പുലർച്ചെ അഞ്ചു മുതൽ രാത്രി ഏഴു വരെ ടി.എസ്.ആർ.ടി.സി സര്‍വീസ് നടത്തും.