ഹൈദരാബാദ്: കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തെലങ്കാന. 10 ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരിക.
കൂടുതല്‍ വായനയ്ക്ക്:അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളുടെ വരവ് നിയന്ത്രിച്ച് തെലങ്കാന
മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തില്‍ ഉച്ചക്ക് രണ്ട് മണിക്ക് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. പൊതുജനങ്ങള്‍ക്ക് രാവിലെ ആറുമുതല്‍ 10 വരെയുള്ള സമയം പുറത്തിറങ്ങി ദൈനം ദിനമുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നും മന്ത്രിസഭ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തെ സംസ്ഥാന സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ നെല്ല് സംഭരണത്തെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. തെലങ്കാനയില്‍ 65,757 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.