ഹെെദരാബാദ്:ബ്ലാക് ഫംഗസ് രോഗികളെ ചികിത്സിക്കുന്നതിനായി നോഡൽ സെന്‍റര്‍ സ്ഥാപിക്കാൻ കോട്ടിയിലെ ഗവണ്‍മെന്‍റ് ഇഎൻടി ആശുപത്രിക്ക് തെലങ്കാന സർക്കാർ നിർദേശം നൽകി. ബ്ലാക് ഫംഗസ് ബാധിച്ച കൊവിഡ് രോഗിള്‍ക്ക് ഗാന്ധി മെഡിക്കൽ കോളേജിലും ആശുപത്രിയിലും ചികിത്സ നൽകും.
ബ്ലാക് ഫംഗസ് ബാധിച്ച രോഗികൾക്ക് നേത്ര സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍ അവരെ സരോജിനി ദേവി നേത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും സർക്കാർ ഡോക്ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാന്ധി മെഡിക്കൽ കോളേജ്, സരോജിനി ദേവി ആശുപത്രി, കോട്ടി ഇഎൻടി ആശുപത്രി എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും സൂപ്രണ്ടുമാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.