ഹൈദരാബാദ്: നിര്‍മാതാക്കളില്‍ നിന്ന് ഒരു കോടി ഡോസ് വാക്സിന്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിച്ച് തെലങ്കാന സര്‍ക്കാര്‍. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിച്ചായിരിക്കണം വാക്സിൻ വിതരണം ചെയ്യേണ്ടതെന്ന് തെലങ്കാന സ്റ്റേറ്റ് മെഡിക്കൽ സർവീസസ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (ടിഎസ്‌എംഎസ്‌ഐഡിസി) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ടിഎസ്‌എംഎസ്‌ഐഡിസിക്ക് ഓരോ മാസവും കുറഞ്ഞത് 15 ലക്ഷം മുതൽ 20 ലക്ഷം വരെ വാക്സിൻ നൽകേണ്ടതുണ്ട്.
ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങും, ആഗോള ടെന്‍ഡര്‍ വിളിച്ച് തെലങ്കാന - തെലങ്കാന കൊവിഡ്
ഐസിഎംആർ പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിച്ചായിരിക്കണം വാക്സിൻ വിതരണം ചെയ്യേണ്ടതെന്ന് ടിഎസ്‌എംഎസ്‌ഐഡിസി.
10 ദശലക്ഷം ഡോസ് വാക്‌സിൻ വാങ്ങാൻ തെലങ്കാന ആഗോള ടെൻഡറുകളെ സമീപിച്ചു
Also Read:സര്‍ക്കാര്‍ അനുവദിച്ച വസതിയെ കൊവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റി തേജസ്വി യാദവ്
ഏഴ് ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കുകയും 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും വേണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക കോൾഡ് സ്റ്റോറേജുകളിലേക്ക് സ്വന്തമായി കോൾഡ് ചെയിൻ ട്രാൻസ്പോർട്ട് സംവിധാനം വഴിയോ കരാര്‍ പ്രകാരമോ നിർമ്മാണ യൂണിറ്റിൽ നിന്ന് വാക്‌സിൻ വാങ്ങാവുന്നതാണ്. മെയ് 21 മുതൽ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഇതിനുള്ള അവസാന തീയതി ജൂൺ നാലാണ്.