കേരളം

kerala

ETV Bharat / bharat

Telangana Farmers Suicide | കൃഷി നാശവും കട ബാധ്യതയും; തെലങ്കാനയില്‍ 4 കർഷകർ ജീവനൊടുക്കി

കനത്ത മഴയെത്തുടർന്നുണ്ടായ കൃഷിനാശവും കടക്കെണിയും മൂലം വെളളിയാഴ്‌ച തെലങ്കാനയിലെ വിവിധ സ്ഥലങ്ങളിലായി നാല് കർഷകർ ആത്മഹത്യ ചെയ്‌തു.

farmers suicide  died by drinking pesticide  telangana  four farmers  Due to crop losses  നാല് കർഷകർ ആത്മഹത്യ ചെയ്‌തു  തെലങ്കാന  കനത്ത മഴ  കൃശിനാശം  ആത്മഹത്യ  കർഷക ആത്മഹത്യ  കടക്കെണി  കീടനാശിനി കുടിച്ച്  കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്‌തു  കടക്കെണിയിലായ കർഷകന്‍ ജീവനൊടുങ്ങി  കടം തിരിച്ചടക്കാനാവാതെ പിതാവ് ആത്മഹത്യ ചെയ്‌തു  കടക്കെണുയിൽ കുടുങ്ങിയ കർഷകന്‍ ആത്മഹത്യ ചെയ്‌തു  പച്ചമുളക് കൃഷി  കർഷക ആത്മഹത്യ മലയാളം  തെലങ്കാനയിലെ നാല് കർഷകർ ആത്മഹത്യ ചെയ്‌തു
തെലങ്കാനയില്‍ 4 കർഷകർ ജീവനൊടുക്കി

By

Published : Aug 12, 2023, 12:51 PM IST

ഹൈദരാബാദ്: കനത്ത മഴയില്‍ വിളവ് നശിച്ചതോടെ വായ്‌പയെടുത്ത് കൃഷിയിറക്കിയ തെലങ്കാനയിലെ നാല് കര്‍ഷകര്‍ ജീവനൊടുക്കി. ജയശങ്കർ ഭൂപാലപ്പളളി ജില്ലയിലെ കോതപളളിഗോരി മണ്ഡലത്തിലെ വെങ്കിടേശ്വരലപ്പള്ളി സ്വദേശിയായ ഗട്ടു രാജയ്യ (55) എന്ന കർഷകന്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു. 1.20ഏക്കർ കൃഷിയുണ്ടായിരുന്ന അദ്ദേഹം പച്ചമുളക് കൃഷി ചെയ്യുന്നതിനായി 1.20 ഏക്കർ ഭൂമി കൂടി പാട്ടത്തിനെടുത്തിരുന്നു.

എന്നാൽ വിരശല്യത്തെ (ബ്ലാക്ക് വോം) തുടർന്ന് കൃഷി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നെങ്കിലും വീണ്ടും അദ്ദേഹം പരുത്തി കൃഷി ഇറക്കി. എന്നാൽ അടുത്തിടെ പെയ്‌ത മഴയില്‍ മിക്ക ചെടികളും ഒലിച്ചുപോയി. കൂടാതെ വെളളിയാഴ്‌ച രാവിലെ അദ്ദേഹത്തിന്‍റെ ഇലക്‌ട്രിക്‌ മോട്ടോറും കത്തി നശിച്ചു. കടം വാങ്ങിയ പണം തിരിച്ചടയ്‌ക്കാന്‍ നിർവാഹമില്ലാതെ വന്നതോടെ അദ്ദേഹം വയലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

മഴയെത്തുടർന്ന് കൃഷിനാശം, കർഷകന്‍ ജീവനൊടുങ്ങി:കൃഷി ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടയ്‌ക്കാന്‍ കഴിയാതെ കര്‍ഷകന്‍ ജീവനൊടുക്കി. മുലുഗു ജില്ലയിലെ ദേവഗിരി പട്ടണത്തിൽ രാമകൃഷ്‌ണ റെഡ്ഡി (43) ആണ് ആത്മഹത്യ ചെയ്‌തത്. ബാങ്കിൽ നിന്ന് 3.50 ലക്ഷം രൂപയാണ് ഇദ്ദേഹം വായ്‌പ എടുത്തത്. തന്‍റെ 30 സെന്‍റിന് പുറമെ 7ഏക്കർ പാട്ടത്തിനെടുത്ത് പരുത്തി കൃഷി ചെയ്‌തിരുന്നു.

മഹിള അസോസിയേഷനുമായി ചേർന്ന് കൃഷിക്കായി ബാങ്കിൽ നിന്ന് 3.50 ലക്ഷം രൂപ കടം എടുത്താണ് കൃഷി ആരംഭിച്ചത്. എന്നാൽ കനത്ത മഴയെ തുടർന്ന് കൃഷി നശിച്ചതോടെ ലോണ്‍ തിരിച്ചടവ് മുടങ്ങി. പിന്നാലെയാണ് രാമകൃഷ്‌ണ ജീവനൊടുക്കിയത്.

കൃഷി നാശം, കടം തിരിച്ചടയ്‌ക്കാന്‍ മറ്റ് ജോലികള്‍ ചെയ്‌തു, കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍:അതേസമയം യാദാദ്രി ഭുവനഗിരി ജില്ലയിലെ ചൗതുപ്പൽ മണ്ഡലത്തിലെ ചിന്തലഗുഡെം സ്വദേശിയായ കൊമറെല്ലി രാജശേഖർ റെഡ്ഡി (35) കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്‌തു. രണ്ട് ദിവസം മുമ്പ് വീടുവിട്ടിറങ്ങിയ രാജശേഖർ സൻസ്ഥാന്‍ നാരായണപുരം മണ്ഡലത്തിലെ ഗുഡിമൽകപുരം പരിസരത്ത് വച്ചാണ് ആത്മഹത്യ ചെയ്‌തത്.

മകൾ ജനിച്ച് ഒരാഴ്‌ച ആയതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്. രാജശേഖറിന്‍റെ കൈവശമുള്ള രണ്ട് ഏക്കറിന് പുറമെ അദ്ദേഹം മൂന്ന് ഏക്കർ പാട്ടത്തിനെടുത്തിരുന്നു. വിളവ് കിട്ടാത്തതിനാൽ അഞ്ചുലക്ഷം രൂപയുടെ കടബാധ്യതയുണ്ടായി. പിന്നാലെയാണ് കർഷകന്‍റെ ആത്മഹത്യ. അദ്ദേഹത്തിന് ഒരു മകനും ഉണ്ട്.

പ്രതീക്ഷിച്ച വിളവ് കിട്ടിയില്ല, കടക്കെണിയില്‍ കര്‍ഷകന്‍റെ ആത്മഹത്യ:നൽഗൊണ്ട ജില്ലയിലെ കൊരട്ടിക്കലിലെ മുനുഗോഡു മണ്ഡലത്തിലെ കർഷകനായ അന്നം കൃഷ്‌ണ (32) വെളളിയാഴ്‌ച കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്‌തു. രണ്ട് ഏക്കര്‍ പാട്ടത്തിനെടുത്ത് ഇദ്ദേഹം പരുത്തി കൃഷി ആരംഭിച്ചിരുന്നു.

പ്രതീക്ഷിച്ച വിളവ് കിട്ടാത്തതിനെ തുടർന്ന് നാല് ലക്ഷം രൂപയുടെ കടക്കെണിയിൽ കുടുങ്ങി. പിന്നീട് അദ്ദേഹം ഫാം പാട്ടത്തിനെടുക്കുകയും ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്‌തു. രണ്ടുമാസം മുമ്പ് ഭാര്യ ലാവണ്യയുടെ അസുഖത്തെ തുടർന്ന് 2.50 ലക്ഷം രൂപ ചെലവിട്ട് സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയ നടത്തിയിരുന്നു. കടം വര്‍ധിച്ചതോടെ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് രണ്ട് പെണ്‍മക്കളാണുളളത്.

ശ്രദ്ധിക്കുക:ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

ABOUT THE AUTHOR

...view details