ഹൈദരാബാദ്: തെലങ്കാനയിൽ രാത്രി കർഫ്യൂ മെയ് 15 വരെ നീട്ടി. വർധിച്ച് വരുന്ന കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് മെയ് 15 വരെ രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് വരെ കർഫ്യൂ നീട്ടിയത്. വിവാഹ ചടങ്ങുകളിൽ പരമാവധി 100 പേർക്കും ശവസംസ്കാര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. സാമൂഹിക, രാഷ്ട്രീയ, കായികം, വിനോദം, മത, സാംസ്കാരിക സമ്മേളനങ്ങളെല്ലാം നിരോധിച്ചു.
തെലങ്കാനയിൽ രാത്രി കർഫ്യൂ മെയ് 15 വരെ നീട്ടി - curfew
വിവാഹ ചടങ്ങുകളിൽ പരമാവധി 100 പേർക്കും ശവസംസ്കാര ചടങ്ങുകളിൽ 20 പേർക്കും മാത്രം പങ്കെടുക്കാം
കൂടുതൽ വായനയ്‌ക്ക്:ഗോവയിൽ മെയ് 9 മുതൽ മെയ് 23 വരെ കർഫ്യൂ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തെലങ്കാനയിൽ 5,892 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 9,122 പേർക്ക് രോഗം ഭേദമായപ്പോൾ 46 പേർക്ക് കൂടി വൈറസ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് സജീവമായ രോഗബാധിതരുടെ എണ്ണം 73,851 ആണ്. ഇതുവരെ തെലങ്കാനയിൽ 4,81,640 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 4,05,164 പേർ രോഗമുക്തരായി. 2,625 പേർ വൈറസ് ബാധിച്ച് മരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം തെലങ്കാനയുടെ വീണ്ടെടുക്കൽ നിരക്ക് 84.12 ശതമാനവും മരണനിരക്ക് 0.54 ശതമാനവുമാണ്. വ്യാഴാഴ്ച 76,047 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 1,34,23,123 സാമ്പിളുകളാണ് പരിശോധന നടത്തിയത്.