ഹൈദരാബാദ്: തെലങ്കാനയില്‍ 917 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,23,510 ആയി ഉയർന്നു. 10 മരണമാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,661 ആയി ഉയർന്നു. 1,006 പേർ കൂടി രോഗമുക്തരായതോടെ തെലങ്കാനയിലെ ആകെ രോഗമുക്തർ 6,06,461 ആയി. 13,388 സജീവ കേസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത്.
തെലങ്കാനയില്‍ 917 പേര്‍ക്ക് കൂടി കൊവിഡ്; മരണം 10 - തെലങ്കാനയിലെ കോവിഡ് കണക്ക്
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,23,510 ആയി ഉയർന്നു
തെലങ്കാനയില്‍ 917 പേര്‍ക്ക് കൂടി; മരണം 10
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,951പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ 60,729 പേർക്ക് രോഗം ഭേദമായി. ഇത് തുടര്‍ച്ചയായ 47ാം ദിവസമാണ് രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാവുന്നത്. 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 817 പേരാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 5,37,064 പേരാണ്. ഇതുവരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത് 33,28,54,527 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.92 ആണ്.