ഹൈദരാബാദ്:തെലങ്കാനയിൽ 565 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.70 ലക്ഷത്തിലധികമായി. സംസ്ഥാനത്ത് പുതിയതായി ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,462 ആയി ഉയർന്നു.
തെലങ്കാനയിൽ 565 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.53 ശതമാനവും ദേശീയ തലത്തിൽ 1.5 ശതമാനവുമാണ്. തെലങ്കാനയിൽ 96.03 ശതമാനമാണ് രോഗമുക്തി നിരക്ക്
9,266 രോഗികളാണ് തെലങ്കാനയിൽ നിലവിൽ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച 51,562 സാമ്പിളുകൾ പരിശോധിച്ചതോടെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 55.51 ലക്ഷത്തിലധികമായി. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.53 ശതമാനവും ദേശീയ തലത്തിൽ 1.5 ശതമാനവുമാണ്. തെലങ്കാനയിൽ 96.03 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതേസമയം, ഇന്ത്യയിൽ 36,604 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 94,99,414 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,062 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 89,32,647 പേരുടെ രോഗം ഭേദമായതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4,28,644 ആയി. 501 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 1,38,122 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.