കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ കൊവിഡ് വ്യാപനം കുറയുന്നു; 4693 പുതിയ രോഗികള്‍ - ഹൈദരാബാദ് കൊവിഡ് വാർത്തകള്‍

56,917 പേരാണ് ചികിത്സയിലുള്ളത്. 88.42 ശതമാനമാണ് രോഗമുക്തി നിരക്ക്.

Telangana covid update  covid latest news  കൊവിഡ് വാർത്തകള്‍  തെലങ്കാന കൊവിഡ് വാർത്തകള്‍  ഹൈദരാബാദ് കൊവിഡ് വാർത്തകള്‍  hyderabadh covid news
കൊവിഡ്

By

Published : May 13, 2021, 8:27 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ 4693 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ഏറെ ആശ്വാസം നല്‍കുന്നുണ്ട്. ഇന്നലെ ഇത് 4,723 ആയിരുന്നു. 33 മരണങ്ങള്‍ കൊവിഡ് മൂലമാണെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,867 ആയി. ജിഎച്ച്എംസിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 734 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രംഗറെഡ്ഡിയില്‍ 296 പേര്‍ക്കും മല്‍ക്കജ്‌ഗിരിയില്‍ 285 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

ആകെ 5,16,404 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 56,917 പേരാണ് ചികിത്സയിലുള്ളത്. 4,56,620 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതില്‍ 6,876 രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ആശുപത്രി വിട്ടത്. 71,000 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ആകെ 1.1 കോടി സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. 88.42 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തിന്‍റെ ആകെ രോഗമുക്തി നിരക്ക് 83.2ല്‍ നില്‍ക്കുമ്പോഴാണ് തെലങ്കാനയില്‍ നിന്ന് പ്രതീക്ഷയുടെ കണക്കുകള്‍ വരുന്നത്.

also read:ചെന്നൈയില്‍ ശ്വാസം കിട്ടാതെ ആംബുലൻസില്‍ മരിച്ചത് ഏഴ് കൊവിഡ് രോഗികൾ

ABOUT THE AUTHOR

...view details