ഹൈദരാബാദ്:തെലങ്കാനയിൽ 721 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്ത അണുബാധകളുടെ എണ്ണം 2.75 ആയി. മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,480 ആയി.
തെലങ്കാനയിൽ 721 പേർക്ക് കൂടി കൊവിഡ് - Hyderabad covid
സംസ്ഥാനത്തെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് (ജിഎച്ച്എംസി) ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
![തെലങ്കാനയിൽ 721 പേർക്ക് കൂടി കൊവിഡ് ഹൈദരാബാദ് തെലങ്കാന ഹൈദരാബാദ് കൊവിഡ് വാർത്തകൾ കൊവിഡ് കേസുകൾ India covid case Covid updates Hyderabad covid Covid news updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9816509-1036-9816509-1607497807378.jpg)
തെലങ്കാനയിൽ 721 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്തെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് (ജിഎച്ച്എംസി) ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.ഇതുവരെ 59.19 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് മരണനിരക്ക് 0.53 ശതമാനവും കൊവിഡ് മുക്തി നിരക്ക് 96.67 ശതമാനവുമാണ്.
അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 32,080 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയുടെ ആകെ കൊവിഡ് കേസുകൾ 97,35,850 ആയി ഉയർന്നു.