ഹൈദരാബാദ്: തെലങ്കാനയില്‍ 45കാരിയുടെ കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെൻഷൻ. യദാദ്രി ജില്ലയിലാണ് സംഭവം.
മല്‍ക്കാജ്ഗിരി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണറെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. ജൂൺ 20നാണ് അഡാഗുദൂർ പൊലീസ് സ്റ്റേഷനിൽ യെസുമ്മ എന്ന സ്ത്രീ മരിച്ചത്.
പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് യെസുമ്മ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാൽ, കുടുംബത്തിന്‍റെ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.
ALSO READ: യുപിയിൽ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ
മോഷണ കുറ്റം ആരോപിച്ചാണ് യെസുമ്മയെയും മകനെയും കസ്റ്റഡിയിലെടുത്തതെന്ന് യദാദ്രി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. സ്റ്റേഷനിലെത്തിച്ച ഇവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.