ഹൈദരാബാദ് : തെലങ്കാനയില്‍ ശനിയാഴ്ച 2.45 ലക്ഷം കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ്. ശനിയാഴ്ചത്തെ വിതരണത്തോടെ തെലങ്കാനയില്‍ ആകെ നല്‍കിയ ഡോസുകൾ 1,03,24,320 ആയി.വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് അതിവേഗം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
രണ്ടുലക്ഷം കടന്ന് മൂന്നാം ദിനം
2,17,789 പേർക്കാണ് കഴിഞ്ഞ ദിവസം ആദ്യ ഡോസ് നല്‍കിയത്. ഇതോടൊപ്പം 27,309 പേർക്കാണ് രണ്ടാം ഡോസ് വിതരണം ചെയ്തത്. ഇതോടെ ആകെയുള്ള ഒന്നും രണ്ടും ഡോസുകള്‍ യഥാക്രമം 88,47,880 ഉം 14,76,440 ആയി. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം ഡോസുകൾ നല്‍കുന്നത്.