ഹൈദരാബാദ്: കരിംനഗറിലെ ദരിദ്ര കുടുംബത്തിന്‍റെ ദുരവസ്ഥ ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ കുടുംബത്തില്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ ഭാര്യ ശോഭ. കുടംബത്തിന് സ്വന്തമായി വീട് നല്‍കുമെന്ന് സ്ഥലം എംഎല്‍എ സുൻകേ രവി ശങ്കറും അറിയിച്ചു.
വീടില്ലാത്ത കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ഭാര്യ; തുണയായത് ഇടിവി ഭാരത് റിപ്പോര്‍ട്ട് - ഹൈദരാബാദ് വാര്‍ത്തകള്‍
പ്രാദേശിക നേതാക്കള്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായവും കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കരിംനഗറിലെ തെര്‍മല്‍പൂരിലാണ് തിരുപ്പതി എന്നയാളും കുടുംബവും താമസിച്ചിരുന്നത്. കടം വാങ്ങി വീട് നിര്‍മാണം ആരംഭിച്ചിരിക്കെ ഒക്‌ടോബര്‍ 1ന് തിരുപ്പതി മരിച്ചതോടെ കുടുംബം ആകെ കഷ്‌ടത്തിലായി. വാടകവീട് പോലും ലഭിക്കാത്ത സാഹചര്യത്തില്‍ പാതി പണി പോലും തീരാത്ത വീട്ടിലാണ് തിരുപ്പതിയുടെ ഭാര്യയും കുട്ടികളും പ്രായമായ മറ്റ് രണ്ട് പേരും താമസിച്ചിരുന്നത്. കുടുംബത്തിന്‍റെ അവസ്ഥ ഇടിവി ഭാരത് വാര്‍ത്തയാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് കണ്ടതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക നേതാക്കള്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായവും കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.