ഹൈദരാബാദ്: കൊവിഡ് രോഗികൾക്കായുള്ള സൗകര്യങ്ങളും ചികിത്സയും പരിശോധിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ബുധനാഴ്‌ച ഹൈദരാബാദിലെ ഗാന്ധി ആശുപത്രി സന്ദർശിച്ചു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഐസിയു, വാർഡുകൾ, ജനറൽ വാർഡുകൾ എന്നിവ സന്ദർശിക്കുന്നതിനൊപ്പം ആശുപത്രിയിലെ കൊവിഡ് രോഗികളെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
തെലങ്കാന മുഖ്യമന്ത്രി ഹൈദരാബാദിലെ കൊവിഡ് ആശുപത്രി സന്ദർശിച്ചു - K Chandrashekar Rao visited Gandhi Hospital
രോഗികൾ ഉന്നയിച്ച പ്രശ്‌നങ്ങൾ കേട്ട ശേഷം മുഖ്യമന്ത്രി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശം നൽകുകയും ചെയ്‌തു.

തെലങ്കാന മുഖ്യമന്ത്രി ഹൈദരാബാദ് ആശുപത്രിയിൽ
രോഗികളോട് ചികിത്സ സൗകര്യങ്ങൾ, ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം എന്നിവയെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കുകയും ചെയ്‌തു. രോഗികൾ ഉന്നയിച്ച പ്രശ്‌നങ്ങൾ കേട്ട ശേഷം മുഖ്യമന്ത്രി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശം നൽകുകയും ചെയ്‌തു. എല്ലാ പ്രശ്‌നങ്ങളും സർക്കാർ പരിഹരിക്കുമെന്നും യുവ ഡോക്‌ടർമാർ ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് ഒപ്പം നിൽക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read:ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങും, ആഗോള ടെന്‍ഡര്‍ വിളിച്ച് തെലങ്കാന