ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ശ്രീ ലക്ഷമി നരസിംഹ സ്വാമി ക്ഷേത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഭക്തജനങ്ങൾക്കായി ക്ഷേത്രം ഉടനടി തുറന്നുകൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ലക്ഷക്കണക്കിന് തീർത്ഥാടകർ ഒരുമിച്ച് വന്നാലും അവരുടെ ദർശനം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും ഉടനടി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
ക്ഷേത്ര പ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രി നേരിട്ടെത്തി. റിംഗ് റോഡിന് ചുറ്റും നടന്ന് നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ചു. റിംഗ് റോഡിന് കീഴിലുള്ള സ്ഥലങ്ങളെക്കുറിച്ച് ഡിജിപിഎസ് സർവേ നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി സോമേഷ് കുമാറിന് നിർദേശം നൽകി. റിംഗ് റോഡിന് കീഴിൽ ക്ഷേത്ര നിർമാണം മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു.