കേരളം

kerala

ETV Bharat / bharat

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി തെലങ്കാന സർക്കാർ - പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി തെലങ്കാന സർക്കാർ

11-ാം ക്ലാസ് വിദ്യാർഥികളെ 12-ാം ക്ലാസിലേക്ക് പ്രവേശിപ്പിക്കാനും തീരുമാനമായി.

Telangana cancels Class 12 exams  Telangana Class 12 exams  cancels Class 12 exams  promote all Class 11 students  പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി തെലങ്കാന സർക്കാർ  പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി തെലങ്കാന സർക്കാർ

By

Published : Jun 15, 2021, 12:19 PM IST

ഹൈദരാബാദ് :2020-21 അധ്യയന വർഷത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി തെലങ്കാന സർക്കാർ. 11-ാം ക്ലാസ് വിദ്യാർഥികളെ 12ലേക്ക് വിജയിപ്പിക്കാനും തീരുമാനമായി. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ALSO READ:ഐടി നിയമം : ട്വിറ്ററിന് പാർലമെന്‍ററി സമിതിയുടെ സമൻസ്

11-ാം ക്ലാസുകാരെ 12 ലേക്ക് ഉയർത്തുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ ബോർഡ് ഓഫ് ഇന്‍റർമീഡിയറ്റ് പരീക്ഷയുടെ സെക്രട്ടറിക്ക് നിർദേശം നൽകി. എന്നാൽ 11-ാം ക്ലാസ് പരീക്ഷ പിന്നീട് നടത്തുമെന്നും സർക്കാർ അറിയിച്ചു.

കൊവിഡ് പകർച്ചവ്യാധിക്കിടയിൽ ഈ മാസം ആദ്യം നടത്താനിരുന്ന 12-ാം ക്ലാസ് പരീക്ഷ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. മിക്ക സംസ്ഥാന ബോർഡുകളും സമാന തീരുമാനങ്ങളാണ് എടുത്തത്.

ABOUT THE AUTHOR

...view details