കേരളം

kerala

ETV Bharat / bharat

തെലങ്കാന ലോക്ക്‌ഡൗണ്‍ : ശനിയാഴ്‌ച അടിയന്തര മന്ത്രിസഭായോഗം - കൊവിഡ്

ലോക്ക്ഡൗണ്‍, കാർഷിക മേഖലയിൽ കാലവർഷത്തിന്‍റെ സ്വാധീനം എന്നിവ ചർച്ച ചെയ്യും.

Telangana Cabinet to meet today to take call on COVID lockdown  Telangana Cabinet  COVID lockdown  തെലങ്കാന സർക്കാരിന്‍റെ മന്ത്രിസഭാ യോഗം ശനിയാഴ്ച  തെലങ്കാന  തെലങ്കാന സർക്കാർ  മന്ത്രിസഭ  മന്ത്രിസഭാ യോഗം  ലോക്ക്ഡൗൺ  കൊവിഡ്  ഗോദാവരി
തെലങ്കാന സർക്കാരിന്‍റെ മന്ത്രിസഭാ യോഗം ശനിയാഴ്ച

By

Published : Jun 19, 2021, 7:20 AM IST

ഹൈദരാബാദ്: തെലങ്കാന സർക്കാരിന്‍റെ അടിയന്തര മന്ത്രിസഭ യോഗം ശനിയാഴ്ച ചേരും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ അധ്യക്ഷതയിൽ പ്രഗതി ഭവനിലാണ് യോഗം.

കൊവിഡ് ലോക്ക്ഡൗൺ, മഴക്കാല കൃഷി, കൃഷിയുമായി ബന്ധപ്പെട്ട കാലാനുസൃതമായ പ്രശ്നങ്ങൾ, ഗോദാവരി ജലനിരപ്പ് ഉയർത്തൽ, ജലവൈദ്യുതി ഉത്പാദനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സർക്കാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Also Read: ഇന്ത്യയുടെ 'പറക്കും സിംഗ്'; ഇതിഹാസ താരം മിൽഖ സിംഗ് വിടവാങ്ങി

നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ക്ഡൗണിൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ഇളവുകൾ നൽകിയിട്ടുണ്ട്. കൂടാതെ ആളുകൾക്ക് തൊഴിലിടങ്ങളിൽ നിന്ന് വീട്ടിലെത്താൻ ഒരു മണിക്കൂർ അധിക സമയവും അനുവദിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details