ഹൈദരാബാദ്: സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭയെടുക്കും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം ചേരുന്നത്.
തെലങ്കാനയിലെ ലോക്ക്‌ഡൗണ്‍; തീരുമാനം ഇന്ന് - Telangana
ഇന്ന് ഉച്ചക്ക് ചേരുന്ന മന്ത്രിസഭയോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
തെലങ്കാനയില്‍ ലോക്ക്‌ഡൗണ്‍; തീരുമാനം ഇന്ന്
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. എന്നാല്‍ സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തെ സംസ്ഥാന സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ നെല്ല് സംഭരണത്തെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്യും. തെലങ്കാനയില്‍ 65,757 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.