കേരളം

kerala

ETV Bharat / bharat

വാലന്‍റൈൻസ് ദിനാഘോഷത്തിനെതിരെ ബജറംഗ്‌ദൾ - Hyderabad

ഹൈദരാബാദിൽ ബജറംഗ്ദൾ പ്രവർത്തകർ ആശംസകാർഡുകൾ കത്തിച്ചു. ഫെബ്രുവരി 14 'അമർ‌വീർ ജവാൻ ദിവസ്' ആയി പ്രഖ്യാപിക്കണമെന്നും ബജ്രംഗ്ദൾ.

Telangana Bajrang Dal protests against Valentine's Day  burns greeting cards in Hyderabad  വാലന്‍റൈൻസ് ദിനാഘോഷത്തിനെതിരെ ബജറംഗ്ദൾ  Valentine's Day  Hyderabad  Bajrang Dal
വാലന്‍റൈൻസ് ദിനാഘോഷത്തിനെതിരെ ബജറംഗ്‌ദൾ

By

Published : Feb 12, 2021, 9:51 PM IST

ഹൈദരാബാദ്: ഹൈദരാബാദിൽ വാലന്‍റൈൻസ് ദിനാഘോഷത്തിനെതിരെ ബജറംഗ്ദൾ. പ്രതിഷേധത്തിന്‍റെ ഭാഗമായി ഹൈദരാബാദിൽ ബജറംഗ്ദൾ പ്രവർത്തകർ ആശംസ കാർഡുകൾ കത്തിച്ചു. പ്രണയദിനാഘോഷത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടാണ് കാർഡുകൾ കത്തിക്കുന്നതെന്നും പ്രണയദിനാഘോഷം ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും ബജ്രംഗ്ദൾ തെലങ്കാന സംസ്ഥാന കൺവീനർ ബജ്രംഗ്ദൾ സുഭാഷ് ചന്ദർ പറഞ്ഞു.

പുൽവാമയിൽ സിആർ‌പി‌എഫ് സൈനികരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ദിവസമാണ് ഫെബ്രുവരി 14 എന്നും ആ ദിവസം 'അമർ‌വീർ ജവാൻ ദിവസ് ആയി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും സുഭാഷ് ചന്ദർ പറഞ്ഞു.

ABOUT THE AUTHOR

...view details