കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ 5695 പുതിയ കൊവിഡ് രോഗികൾ കൂടി - COVID-19

നിലവിൽ 199 മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകൾ സംസ്ഥാനത്തുണ്ട്.

തെലങ്കാനയിൽ 5695 പുതിയ കൊവിഡ് രോഗികൾ കൂടി തെലങ്കാനയിൽ 5695 പുതിയ കൊവിഡ് രോഗികൾ കൂടി Telangana adds 5,695 COVID-19 cases, 49 deaths take toll to 2,417 Telangana COVID തെലങ്കാന കൊവിഡ് COVID-19 കൊവിഡ് 19
തെലങ്കാനയിൽ 5695 പുതിയ കൊവിഡ് രോഗികൾ കൂടി

By

Published : May 3, 2021, 11:54 AM IST

ഹൈദരാബാദ്: 5695 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ തെലങ്കാനയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.55 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 49 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 2417 ആയി.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം 1352 കേസുകളാണ് ഇവ്ടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സംസ്ഥാനത്ത് ആകെ 3,73,933 പേർ രോഗമുക്തി നേടി. നിലവിൽ 80,135 പേരാണ് ചികിത്സയിലുള്ളത്.

0.52 ശതമാനം മരണ നിരക്കും 81.91 ശതമാനം വീണ്ടെടുക്കൽ നിരക്കുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 199 മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകൾ സംസ്ഥാനത്തുണ്ട്.

ABOUT THE AUTHOR

...view details