ഹൈദരാബാദ് : തെലങ്കാന സ്പീക്കർ പോചാരം ശ്രീനിവാസ് റെഡ്ഡിയുടെ വാഹനവ്യൂഹത്തിലെ കാറിടിച്ച് 55കാരൻ മരിച്ചു. മേദക് ജില്ലയിലാണ് സംഭവം. നരസിംഹ റെഡ്ഡി എന്നായാളാണ് മരിച്ചത്. ഇദ്ദേഹം റോഡ് മുറിച്ചുകടക്കവെയാണ് സുരക്ഷാവാഹനം ഇടിച്ചത്.
തെലങ്കാന സ്‌പീക്കറുടെ സുരക്ഷാവാഹനമിടിച്ച് മധ്യവയസ്‌കൻ മരിച്ചു - assembly speakers convoy
മരിച്ചത് നരസിംഹ റെഡ്ഡി ; അപകടം റോഡ് മുറിച്ചുകടക്കവെ
തെലങ്കാന സ്‌പീക്കറുടെ സുരക്ഷ വാഹനമിടിച്ച് മധ്യവയസ്‌കൻ മരിച്ചു
നരസിംഹ റെഡ്ഡിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാവാഹനം പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.