പട്‌ന: മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. മന്ത്രിസഭ വിപുലീകരണത്തെ കുറിച്ചും സംസ്ഥാനത്തെ മറ്റ് മഹാസഖ്യ പങ്കാളികൾക്കിടയിൽ മന്ത്രിസ്ഥാനം പങ്കിടുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. ഇന്ന്(12.08.2022) വൈകുന്നേരം അഞ്ച് മണിക്ക് 10 ജൻപഥിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച.
മന്ത്രിസഭ രൂപീകരണം; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി തേജസ്വി യാദവ് - Tejashwi Yadav latest news
മന്ത്രിസഭ വിപുലീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഡല്‍ഹിയില്‍ എത്തി
മന്ത്രിസഭ രൂപീകരണം; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി തേജസ്വി യാദവ്
മന്ത്രിസഭ വിപുലീകരണത്തിന് പുറമെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവും ചര്‍ച്ചയില്‍ വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഹാറിൽ പുതിയ മഹാസഖ്യ സർക്കാർ രൂപീകരിച്ചതിന് ശേഷം, സഖ്യകക്ഷികള്‍ക്കിടയില്‍ മന്ത്രിസഭ വിപുലീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു.