പട്‌ന:അനുമതിയില്ലാതെ ഗാന്ധി മൈതാനത്ത് പ്രകടനം നടത്തിയതിന് ആർജെഡി നേതാവ് തേജസ്വി യാദവുള്‍പ്പെടെ 18 പേര്‍ക്കെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മഹാസഖ്യത്തിലെ നേതാക്കള്‍ ഗാന്ധി മൈതാനത്ത് പ്രകടനം നടത്തിയത്.
അനുമതിയില്ലാതെ പ്രകടനം; തേജസ്വി യാദവ് ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ കേസ് - തേജസ്വി യാദവ് ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ കേസെടുത്തു
മൈതാനത്ത് ധരണ നടത്താന്‍ അനുമതിയില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ്. പകര്‍ച്ചവ്യാതി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മൈതാനത്ത് ധരണ നടത്താന്‍ അനുമതിയില്ലെന്നും ഒരാള്‍ വീതം ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ ആദരവ് അര്‍പ്പിക്കാന്‍ മാത്രമാണ് അനുമതിയെന്നും ജില്ല മജിസ്‌ട്രേറ്റ് രവി കുമാര്‍ വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ നിരവധി നിയമലംഘനങ്ങള്‍ നടന്നിരുന്നെന്നും നേതാക്കളെ അറസ്റ്റ് ചെയ്‌തതിലൂടെ എന്‍ഡിഎ സര്‍ക്കാരിന്‍റെ നിലവാരക്കുറവാണ് സൂചിപ്പിക്കുന്നതെന്ന് ആര്‍ജെഡി വക്താവ് ചിത്രാജ്ഞന്‍ ഗഗന്‍ പറഞ്ഞു.
നിതീഷ് കുമാറിന്‍റെ മാനുഷിക മൂല്യം നഷ്‌മായിരിക്കുന്നു. നാഥൂറാമിനെ ആരാധിക്കുന്നവരുടെ സഹായത്തോടെയാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. എന്‍ഡിഎ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധര്‍ മാത്രമല്ല ജനാധിപത്യത്തിന്‍റെ കൊലപാതകരാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ നിതീഷ് സര്‍ക്കാരിനെ തങ്ങള്‍ക്ക് ഭയമില്ലെന്നും ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം എന്നും നിലകൊള്ളുമെന്നും ഗഗന്‍ പറഞ്ഞു.