പട്‌ന :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം സ്വീകരിച്ച് രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ് തന്റെ ആരോഗ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. തേജസ്വി യാദവ് അടുത്തിടെ തന്‍റെ നിരവധി വര്‍ക്ക് ഔട്ട് വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് പെട്ടന്ന് യാദവിനുണ്ടായ മാറ്റത്തെ കുറിച്ച് ചര്‍ച്ചയായത്.
പ്രധാനമന്ത്രി അടുത്തിടെ രാജ്യത്തെ യുവാക്കള്‍ തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് അദ്ദേഹം ശരീരഭാരം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നാണ് യാദവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അടുത്തിടെ അച്ഛന്‍ ലാലു പ്രസാദ് യാദവിന്‍റെ ജീപ്പ് തള്ളി നീക്കുന്ന വീഡിയോ അദ്ദേഹം പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷമാണ് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പുറത്ത് വിട്ടത്. മുന്‍ ക്രിക്കറ്ററായിരുന്നു തേജസ്വി. സയ്യിദ് മുഷ്താഖ് അലി ട്രോഫി അടക്കമുള്ള മത്സരങ്ങള്‍ കളിച്ച അദ്ദേഹം പിന്നീട് പരിക്കേറ്റതോടെ കളിക്കളം വിടുകയായിരുന്നു.