കേരളം

kerala

ETV Bharat / bharat

വാക്കേറ്റത്തിന് പിന്നാലെ സഹപാഠിയുടെ മര്‍ദനം ; എട്ട് ദിവസത്തിന് ശേഷം പന്ത്രണ്ടാം ക്ലാസുകാരന്‍ മരിച്ചു

Student Death In Delhi : ഡല്‍ഹിയില്‍ സഹപാഠിയുടെ മര്‍ദനത്തിന് ഇരയായ 17വയസുകാരന്‍ മരിച്ചു

Class 12 Student Dies In Delhi  Delhi 12th Class Student Death  Students Fight In Delhi  Bhajanpura Police Station Student Death Case  12th Class Student Dies In Delhi  Delhi Teen Death
Student Death In Delhi

By ETV Bharat Kerala Team

Published : Dec 24, 2023, 12:06 PM IST

ന്യൂഡല്‍ഹി :സഹപാഠിയുടെയും കൂട്ടാളികളുടെയും മര്‍ദനത്തിന് ഇരയായ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു (Class 12 Student Dies In Delhi). മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡല്‍ഹിയില്‍ ഡിസംബര്‍ 15നാണ് വിദ്യാര്‍ഥിയുടെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നത് (Student Beaten Up Teen Died In Delhi).

ക്ലാസ് കഴിഞ്ഞ് മടങ്ങവെ, 17കാരന്‍ മറ്റൊരു വിദ്യാര്‍ഥിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിക്ക് മര്‍ദനമേറ്റത്. സ്കൂളിലെ തന്നെ മറ്റൊരു വിദ്യാര്‍ഥിയും സുഹൃത്തുക്കളും ചേര്‍ന്നാണ് 17കാരനെ മര്‍ദനത്തിന് ഇരയാക്കിയത്.

മര്‍ദനത്തില്‍ 17കാരന്‍റെ തലയ്‌ക്കും മുഖത്തിനും പരിക്കേറ്റിരുന്നു. ഇരു കക്ഷികളും ചേര്‍ന്ന് പ്രശ്‌നം സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസ് ഒന്നും രജിസ്റ്റര്‍ ചെയ്‌തിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്‌കൂളിന് സമീപത്തുള്ള ക്ലിനിക്കില്‍ പോയി പ്രാഥമിക ചികിത്സ തേടിയ ശേഷമായിരുന്നു മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥി തിരികെ വീട്ടിലേക്ക് പോയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ :വിശദമായ അന്വേഷണത്തില്‍ ഇരു വിദ്യാര്‍ഥികളും തമ്മില്‍ ഡിസംബര്‍ 12ന് സ്കൂള്‍ കഴിഞ്ഞ ശേഷം വാക്കേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ 15ന് ഭജൻപുരയിലെ ഡി ബ്ലോക്ക് ഏരിയയിൽ വച്ച് ഇരയായ 17കാരനെ പ്രതിയായ വിദ്യാര്‍ഥികളും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിച്ചു. മുഖത്തിനും തലയ്‌ക്കും പരിക്കേറ്റ വിദ്യാര്‍ഥി പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് പോയി.

കഴിഞ്ഞ ദിവസം രാവിലെയോടെയാണ് കുട്ടിയുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങിയത്. 17കാരന്‍റെ ബോധം നഷ്‌ടപ്പെട്ടു. പിന്നാലെ തന്നെ കുട്ടിയുടെ കുടുംബം ഇയാളെ ജിടിബി ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍, അവിടെ നിന്നും എത്രയും വേഗം തന്നെ ആർഎംഎൽ ആശുപത്രിയില്‍ വിദ്യാര്‍ഥിയെ എത്തിക്കണമെന്നായിരുന്നു ഡോക്‌ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിയെ ആർഎംഎൽ ആശുപത്രിയില്‍ കുടുംബം പ്രവേശിപ്പിച്ചു. അവിടെ ചികിത്സയില്‍ ഇരിക്കെ ഇന്നലെ (ഡിസംബര്‍ 23) രാത്രി പത്തരയോടെയാണ് 17കാരന്‍ മരണപ്പെട്ടത്.

Also Read :ആദിവാസി വിദ്യാർഥിക്ക് പൊലീസ് മര്‍ദ്ദനം; ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് ക്രൂരത നേരിട്ടത്

മരിച്ച വിദ്യാര്‍ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഭജന്‍പുര പൊലീസ് സ്റ്റേഷനിലാണ് (Bhajanpura Police Station) സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

ABOUT THE AUTHOR

...view details